നെടുമ്പാശേരി: കേരള ക്ഷേത്രസേവാ ട്രസ്റ്റിന്റെ കീഴിലുള്ള ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. 13 നാണ് പൂജവെപ്പ്. 14ന് മഹാനവമി. 15ന് വിജയദശമി ദിനത്തിൽ രാവിലെ 5മുതൽ ഉച്ചയ്ക്ക് 12വരെ ക്ഷേത്രത്തിലെ വല്യമ്പലത്തിൽ വച്ച് വിദ്യാരംഭം ചടങ്ങുകൾ ഉണ്ടായിരിക്കും. എല്ലാ ദിവസവും വിശേഷാൽ പൂജകളും, അർച്ചനകളും, നിറമാലയും ചുറ്റുവിളക്കും ഉണ്ടാകും. ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേക വഴിപാടായി നാവ്മണിനാരായം സമർപ്പണവും വിദ്യാർത്ഥികൾക്കും കലാകാരന്മാർക്കും പ്രൊഫഷനലുകൾക്കും ഉത്തമമായ സാരസ്വതമന്ത്രം ജപിച്ചു തയ്യാറാക്കിയ സാരസ്വതഘൃതവും ലഭ്യമാണ്. വഴിപാടുകൾ ഓൺലൈനായും ബുക്ക് ചെയ്യാം. ഫോൺ: 9846151002.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ദർശനം നടത്തി
നെടുമ്പാശേരി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ക്ഷേത്രത്തിൽ ദർശനം നടത്തി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, സെക്രട്ടറി ബസിത് കുമാർ, ബാബു കരിയാട്, അരുൺകുമാർ പണിക്കർ, വി.യു. സിബി തുടങ്ങിയവരും സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.