കൊച്ചി: കൊവിഡ് ധനസഹായത്തിന് കഴിഞ്ഞ തവണ അപേക്ഷിക്കുകയും ധനസഹായം ലഭിക്കാതെ വരികയും ചെയ്ത കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങൾ ഒക്ടോബർ 20 നുള്ളിൽ ഓൺലൈനായി പരാതി സമർപ്പിക്കണം. പരാതി സമർപ്പിക്കാനുള്ള വെബ്‌സൈറ്റ് www.kmtboard.in. ക്ഷേമനിധിയിൽ നിന്നും ആദ്യഗഡു ലഭിച്ചവർക്ക് 1,000 രൂപ കൂടി വിതരണം ചെയ്യും. വിവരങ്ങൾക്ക്: 04952966577