കുമ്പളങ്ങി: കർഷകരുടെ കൊലപാതകം, പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ്, പെട്രോൾ-പാചകവാതക വിലവർദ്ധന എന്നിവയ്ക്കെതിരെ എ.ഐ.യു.ഡ​ബ്ല്യു.സി പള്ളുരുത്തി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല സംഘടി​പ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് നെൽസൺ കോച്ചേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ട​റി ആർ. സന്തോഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി. ജേക്കബ്, ബ്ലോക്ക് സെക്രട്ട​റി എം.എച്ച്. ഹരേഷ്, കൗൺസിലർ ഷീബ ഡുറോം, ജനറൽ സെക്രട്ടറി ഷോണി റാഫെൽ, ഷീബ ഷാലി, ജോപ്പൻ ജോസഫ്, പി.ജി. തോമസ്, രമേശ്, നിഷിത്ത് പ്രഭാത് എന്നിവർ സംസാരിച്ചു.