ഉദയംപേരൂർ: എസ്.എൻ.ഡി.പി യോഗം 1084 -ാം നമ്പർ ശാഖയുടെ മുൻ കമ്മറ്റിഅംഗവും പോഷക സംഘടയായ ശ്രീനാരായണ ധർമ്മസംരക്ഷണ സമിതിയുടെ സെക്രട്ടറിയായി കാൽനൂറ്റാണ്ട് പ്രവർത്തിച്ച പുളിക്കിൽ തങ്കന്റെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു. നിവേദ്യം ഹാളിൽ നടന്ന യോഗത്തിൽ സമിതി പ്രസിഡന്റ് പി.പി. മണി അദ്ധ്യക്ഷത വഹിച്ചു.
ഗുരുധർമ്മ പ്രചാരണ സഭ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി, ഉദയംപേരൂർ ഷൈൻ ആർട്‌സ് ക്ലബ്, ശ്രീമുരുക കാവടിസംഘം തെക്കുംഭാഗം, സെഞ്ച്വറി ടൂർസ്, ശ്രീനാരായണ പുരുഷ സ്വയംസഹായസംഘം തുടങ്ങിയ സംഘടനകളുടെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച തങ്കന്റെ വേർപാടിൽ സംഘടനയുടെ പ്രതിനിധികൾ അനുശോചിച്ചു.
1084 ശാഖ വൈസ് പ്രസിഡന്റ് ജി.എസ് അശോകൻ, ഉദയംപേരൂർ പഞ്ചായത്ത് മെമ്പർ സുധ നാരായണൻ, ശ്രീനാരായണ സംരക്ഷണസമിതി സെക്രട്ടറി ജി.പി. ബാബു, ഷെജി വാസവൻ, എൻ.എ. അരുൺ, എൻ. നൈസൻ, സുമേഷ് സി.ടി, ലൈല സരസൻ, കെ.കെ. ഷാജി, അജി തൈക്കൂട്ടത്തിൽ, പി.സി. ബിനേഷ്, സുരേഷ് മണമേൽ. പി.പി. രവീന്ദ്രൻ, എം.കെ. രാമകൃഷ്ണൻ, പി.സി. ബിബിൻ, കെ.ആർ. വിശ്വംഭരൻ, പി.പി. ബാബു തുടങ്ങിയവർ സംസാരിച്ചു.