ആലുവ: തനിക്കൊപ്പം മറ്റ് ആറുപേർക്കു കൂടി ജീവൻ പകർന്ന നേവിസ് സാജൻ മാത്യുവിനെ ഹൃദയത്തോടു ചേർത്ത് നിറ കണ്ണുകളുമായി വിനോദ് ജോസഫ് രാജഗിരി ആശുപത്രിയുടെ പടികളിറങ്ങി.
നിലമ്പൂർ വഴിക്കടവ് സ്വദേശി വിനോദ് ജോസഫിന് സെപ്തംബർ 25ന് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവാതൂർ സ്വദേശി നേവിസി (25)ന്റെ കരൾ തുന്നിച്ചേർക്കുകയായിരുന്നു. രാമചന്ദ്രൻ നാരായണമേനോൻ, ജോസഫ് ജോർജ്, ഗസ്‌നഫർ ഹുസൈൻ, ക്രിസ് തോമസ്, ജോൺ മേനാച്ചേരി, ശാലിനി രാമകൃഷ്ണൻ, ജോർജ് ജേക്കബ് എന്നിവരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് 10 മണിക്കൂർ നീണ്ടു നിന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. വിനോദ് ഇന്നലെ വീട്ടിലേയ്ക്കു മടങ്ങി.
ഭാര്യ നിഷയും നാലു പെണ്മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഡ്രൈവറായ വിനോദ്.