swatch-bjp
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം മേനക ജംഗ്ഷനിൽ സംഘടിപ്പിച്ച സ്വച്ഛ് ഭാരത് മഹായജ്ഞം ബി.ജെ.പി. സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: രാജ്യത്തെ 50 കോടി ജനങ്ങൾക്ക് സൗജന്യ വാക്‌സിനേഷൻ നൽകിയത് നരേന്ദ്രമോദി സർക്കാരിന്റെ വലിയ നേട്ടമാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം മേനക ജംഗ്ഷനിൽ സംഘടിപ്പിച്ച സ്വച്ഛ് ഭാരത് മഹായജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2022 ആകുമ്പോൾ പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതി പ്രകാരം എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യം നേടാനാകും. കോൺഗ്രസ് ഭരണകാലത്ത് പാചകവാതക കണക്ഷൻ ലഭിക്കുന്നതിന് മാസങ്ങളോളമാണ് കാത്തിരിക്കേണ്ടി വന്നതെങ്കിൽ മോദി സർക്കാരിന്റെ കാലത്ത് നിശ്ചിത സമയത്തിനുള്ളിൽ 8.5 കോടി വീട്ടമ്മമാർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ വീട്ടുപടിക്കൽ എത്തിച്ചു നല്കി. ബി.ജെ.പി. സർക്കാർ ഭരണത്തിലേറിയാൽ വികസനപ്രവർത്തനങ്ങൾ നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് മോദിയുടെ ഭരണം. സമസ്ത മേഖലകളിലും മികച്ചഭരണം കാഴ്ചവെയ്ക്കാൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.