കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലം തല മുൻഗണന റേഷൻകാർഡുകളുടെ വിതരണം ഇന്ന് നടക്കും. ഉച്ചക്ക് 2 ന് വടവുകോ‌ട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ അദ്ധ്യക്ഷനാകും.