temple
എടയപ്പുറം തച്ചനാംപറ ഗൗരീശങ്കര ക്ഷേത്രത്തിൽ നടന്ന കേളപ്പജി അനുസ്മരണം

ആലുവ: എടയപ്പുറം തച്ചനാംപറ ഗൗരീശങ്കര ക്ഷേത്രത്തിൽ കേളപ്പജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മേൽശാന്തി മിത്രൻശർമ ഭദ്രദീപം തെളിച്ചു. നിർദ്ധനരായ അംഗങ്ങൾക്ക് ചികിത്സാസഹായം നൽകി. കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ല ദേവസ്വം സെക്രട്ടറി കെ.സി. ശ്രീകുമാർ, വൈസ് പ്രസിഡന്റ് ലീല സന്തോഷ്, ജില്ല കമ്മറ്റിഅംഗം ടി.പി. സന്തോഷ്, താലൂക്ക് മാതൃസമിതി സെക്രട്ടറി കുമാരി ചന്ദ്രൻ, ശാഖാ സെക്രട്ടറി വിനൂപ് ചന്ദ്രൻ, ദേവസ്വം സെക്രട്ടറി സജീവൻ, രക്ഷധികാരി കെ.ആർ.കെ. മേനോൻ, ശ്രീലത ടീച്ചർ, പങ്കജാക്ഷി എന്നിവർ പങ്കെടുത്തു.