ആലുവ: ബി.ഡി.ജെ.എസ് കളമശേരി മണ്ഡലം വിജയദിനാഘോഷം കടുങ്ങല്ലൂരിൽ ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. ജയരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ഷൈജു മനയ്ക്കപ്പടി, മണ്ഡലം സെക്രട്ടറിമാരായ പി.എസ്. വിജയകുമാർ, ബിനീഷ് കുമാർ, വിനു കൃഷ്ണ, ജഗൽകുമാർ എന്നിവർ സംസാരിച്ചു.