കൊച്ചി: ലഖിംപൂരിൽ വാഹനം ഓടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കി കുറ്റാരോപിതനായ മകനെ അറസ്റ്റു ചെയ്യണമെന്ന് ആർ.ജെ.ഡി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. ജോർജ് ജോസഫ്, ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ, സെക്രട്ടറി സലിം, മഹിളാദൾ സെക്രട്ടറി സൂരാജമ്മ എന്നിവർ പ്രസംഗിച്ചു.