കൊച്ചി: കൊവിഡ് പോരാളികളായ ആരോഗ്യപ്രവർത്തകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസിനു മുമ്പിൽ പ്രതിഷേധ സംഗമം നടത്തി. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നേതൃത്വം നൽകിയ ആരോഗ്യ പ്രവർത്തകരെ പിരിച്ചുവിട്ടത് നീതി നിഷേധമാണ്. രോഗശമനം ഉണ്ടാകും വരെ അവരെ നിലനിറുത്തണമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പേർക്ക് സഹായകമായിരുന്ന അവർക്ക് നന്ദി അറിയിക്കുന്നെന്നും ജ്യോതിസ് പറഞ്ഞു.
ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് സതീഷ് കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി.ജയപ്രകാശ്, ബി.ഡി.വൈ.എസ് സംസ്ഥാന പ്രസിഡന്റ് രാകേഷ്, ജില്ലാ ജനറൽ സെക്രട്ടറി പി.പി.പ്രജീഷ്, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണൻ, സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ, ജില്ലാ ട്രഷറർ ഷൈജു മനക്കപ്പടി, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് വി.ആർ.രമിത, കേന്ദ്രസമിതി അംഗം പമേല സത്യൻ, എറണാകുളം മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ, ലൈല സുകുമാരൻ, ശ്രീകുമാർ തട്ടാരത്ത്, കെ.കെ.പീതാംബരൻ, എം.പി.ബിനു, ദാവരാജൻ, വി.ടി.ഹരിദാസ്, പി.ബി.സുജിത്ത് എന്നിവർ സംസാരിച്ചു.