bjp
പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് കാർഡ് അയക്കുന്നതിൻ്റെ ഉദ്ഘാടനം അങ്കമാലി പോസ്റ്റ് ഓഫീസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയുന്നു

അങ്കമാലി: പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടക്കുന്ന സേവാ സമർപ്പൻ അഭിയാൻ്റെ സമാപനമായി പോസ്റ്റ് കാർഡുകളയച്ചു. ആശംസകാർഡുകൾ അയക്കുന്നതിൻ്റെ ഉദ്ഘാടനവും വാക്സിനേഷൻ വിതരണോദ്ഘാടനവും സംസ്ഥാന പ്രസിഡൻ്റ് കെ.സുധാകരൻ നിർവഹിച്ചു.നിയോജക മണ്ഡലം പ്രസിഡൻ്റ് എൻ.മനോജ് അദ്ധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡൻ്റ് എസ്.ജയകൃഷ്ണൻ, വൈസ് പ്രസിഡൻറ് എം.എൻ.ഗോപി, സെക്രട്ടറി ബെസിത് കുമാർ, ഇ.എൻ.അനിൽ ,ബിജു പുരുഷോത്തമൻ ,വി.എൻ .സതീശൻ ,സി.എം.ബിജു ,ടി.എസ്.രാധാകൃഷ്ണൻ, കെ.ടി. ഷാജി, ബിന്ദു.കെ.വി, ഷീജ സതീശൻ, സലീഷ് ചെമ്മണ്ണൂർ എന്നിവർ പങ്കെടുത്തു.