കൊച്ചി: വള്ളത്തോൾ നഗർ വടക്കാഞ്ചേരി സെക്ഷനിലെ ട്രാക്ക് മെയിന്റനൻസ് ജോലികൾക്കായി ബ്ലാസ്റ്റ് ക്ലീനിംഗ് മെഷീനുകൾ വിന്യസിക്കുന്നതിനാൽ കണ്ണൂർ -എറണാകുളം ജംഗ്ഷൻ ഇന്റർസിറ്റി (06306) ഇന്നു മുതൽ (9 )ഭാഗികമായി റദ്ദാക്കി. 30 വരെയാണ് നിയന്ത്രണം .13, 15, 20, 27 തീയതികളിൽ സാധാരണ പോലെ സർവീസ് ഉണ്ടാവും. മറ്റു ദിവസങ്ങളിൽ ഷൊർണൂർ ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.