കൊച്ചി: കൺസ്യൂമർ ഫെഡിന്റെ വിദേശമദ്യ ഷോപ്പുകളിൽ ഓൺലൈനിൽ ബുക്കു ചെയ്ത് മദ്യവില്പന ആരംഭിച്ചു. fl.
ആദ്യ ഇടപാടിന് പേര് നൽകി രജിസ്‌റ്റർ ചെയ്യണം. ഇതിനായി മൊബൈൽ നമ്പറിൽ അയച്ചുകിട്ടുന്ന സുരക്ഷാകോഡ് ഉപയോഗിക്കാം. തുടർന്ന് ഷോപ്പും ബ്രാൻഡും തിരഞ്ഞെടുക്കാം. ബ്രാൻഡ് സെർച്ച് ചെയ്ത് ഏതൊക്കെ ഷോപ്പിലുണ്ടെന്നും കണ്ടെത്താം. യു.പി.എ, ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണമടയ്ക്കാം. ബുക്കിംഗ്, പായ്ക്കിംഗ് വിവരങ്ങൾ മൊബൈലിൽ സന്ദേശമായെത്തും. ഡെലിവറി റെഡിയായി സന്ദേശവും ഒ.ടി.പിയും വരുമ്പോൾ കൗണ്ടറിൽ ചെന്നാൽ മദ്യം വാങ്ങാം. ഒ.ടി.പിക്ക് 48 മണിക്കൂർ സാധുതയേയുള്ളൂ.
കൊവിഡിൽ 500 കോടിയുടെ നഷ്ടം കൺസ്യൂമർഫെഡിനുണ്ടായിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാനേജർമാരായ ടി.കെ. അനിൽകുമാർ, ഷിബു.എസ്, ശ്യാംകുമാർ എന്നിവരും പങ്കെടുത്തു.