മൂവാറ്റുപുഴ: നമാമിഗംഗ എന്നത് ഒരുനദീ മാത്രം ശുചീകരിക്കുന്നതല്ല നമ്മുടെ രാജ്യത്തുള്ള വിവിധ നദികളെല്ലാം ശുചീകരിച്ച് രാജ്യത്തെ ജലവിതാനങ്ങളെല്ലാം ശുചീകരിച്ചശേഷം ലഭിക്കുന്ന ജലസ്രോതസുകൾ കുടിവെള്ളത്തിനും കൃഷിക്കും ആവശ്യമായി ഉപയോഗപ്പെടുത്തുന്ന വലിയ പദ്ധതിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനാഘോഷത്തിന്റെ മൂവാറ്റുപുഴ മണ്ഡലതല സമാപനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് മൂവാറ്റുപുഴ ത്രിവേണി സംഗമഭൂമിയിൽ നടന്ന നദീപൂജ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.സി. ഷാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, സംസ്ഥാന വക്താവ് അഡ്വ.ടി.പി. സിന്ധുമോൾ, ജില്ലാ ഉപാദ്ധ്യക്ഷൻ പി.പി. സജീവ്, ജില്ലാ സെക്രട്ടറി ഭസിത്കുമാർ, ജില്ലാ സമിതിയംഗം എ.എസ്. വിജുമോൻ, സംസ്ഥാന സമിതിയംഗം സെബാസ്റ്റ്യൻ മാത്യു, സെക്രട്ടറിമാരായ അജീഷ് തങ്കപ്പൻ, കെ.കെ. അനീഷ്, ട്രഷറർ സുരേഷ്ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സിന്ധു മനോജ്, നഗരസഭ കൗൺസിലർമാരായ ബിന്ദുസുരേഷ്, ആശ അനിൽ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് രേഖാ പ്രഭാത് , രമേശ് പുളിക്കൻ എന്നിവർ പങ്കെടുത്തു.