മൂവാറ്റുപുഴ: ഉത്തർപ്രദേശിൽ കർഷക സമരക്കാർക്കിടയിലേക്ക് വാഹനമോടിച്ച് കയറ്റി കർഷകരെ കൊലചെയ്തതിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ പോസ്റ്റ് ഒാഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. എസ്തോസ്ഭവന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് പോസ്റ്റ് ഒാഫീസിനുമുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സി.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, കെ.കെ. വാസു എന്നിവർ സംസാരിച്ചു.