മൂവാറ്റുപുഴ: വികേന്ദ്രീകൃത മൃഗ ചികത്സാ യൂണിറ്റുകളുടെ മേഖലാ തല ഉദ്ഘാടനം നാളെ 3 മണിക്ക് മൂവാറ്റുപുഴ മിൽക്ക് ചില്ലിംഗ് പ്ലാന്റ് ക്യാമ്പസിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുമെന്ന് എറണാകുളം മേഖല സഹകരണ ക്ഷീരോല്പാദക യൂണിയൻ ചെയർമാൻ ജോൺതെരുവത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എറണാകുളം മേഖല സഹകരണ ക്ഷീരോല്പാദക യൂണിയന്റെ കീഴിലുള്ള എറണാകുളം, തൃശ്ശൂർ, കോട്ടയം ,ഇടുക്കി ജില്ലകളിലെ തിര‌ഞ്ഞെടുക്കപ്പെട്ട പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളിൽ മേഖല യൂണിയന്റെ തനതുഫണ്ട് ഉപയോഗിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ മരുന്നുകൾ ഉൾപ്പടെയുള്ള മൃഗചികത്സ സംവിധാനം ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ടെന്നും ജോൺതെരുവത്ത് പറഞ്ഞു. ഉദ്ഘാടന യോഗത്തിൽ ഡോ. മാത്യുകുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.