അങ്കമാലി: തുറവൂർ ചിരത്ര ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിജയന്തി വാരാഘോഷങ്ങൾ സമാപിച്ചു.സമാപനത്തോടനുബന്ധിച്ച് അങ്കണണവാടികളിലെ കുട്ടികൾകളുടെ സംഗമവും കലാപരിപാടികളും പഠനോപകരണങ്ങളുടെ വിതരണവും നടന്നു. ലൈബ്രറി എക്സിക്യുട്ടീവ് അംഗം എം.വി.മോഹനൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം അംഗണവാടി ടീച്ചർമാരായ എം.വി.ട്രീസ്, ശാന്ത മോഹനൻ എന്നിവർ നിർവഹിച്ചു. പരിപാടികൾക്ക് വി.എൻ.വിശ്വംഭരൻ, കെ.ആർ.ജിഷ, ബേബി വർഗീസ്, ഉഷമോഹനൻ, ഷൈജി ജോയി, ലിസി പ്രസി,റോസിലി ഫ്രാൻസീസ് എന്നിവർ നേതൃത്വം നൽകി.