കളമശേരി: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ഏലൂർ കൃഷി ഭവനു കീഴിലുള്ള റോയൽ വില്ലേജ് ഓർഗാനിക് കർഷക തത്പര ഗ്രൂപ്പ് ജൈവവള നിർമ്മാണത്തിന്റെ ഉദ്ഘാടനം ആലിൻ ചുവട് ജംഗ്ഷനിൽ നഗരസഭ ചെയർമാൻ സുജിൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ലീല ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എം. ഷെനിൻ, പി .എ .ഷെറീഫ്, പി.ബി.രാജേഷ്, കൗൺസിലർ മാരായ സരിത പ്രസീതൻ, സീമാ സിജു, ലെജി സജീവൻ, സുബൈദ നൂറുദ്ദീൻ, കൃഷ്ണപ്രസാദ്, സാജു തോമസ്, കൃഷി ഓഫീസർ അഞ്ചു മറിയം എബ്രഹാം, ജൈവവളം ഉത്പാദന യൂണിറ്റ് പ്രസിഡന്റ് മിമി തച്ചങ്കരി എന്നിവർ സംസാരിച്ചു.