കൊച്ചി: വാഹനമോടിച്ചു കയറ്റി കർഷകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ജില്ലാ കമ്മിറ്റി കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ നടത്തിയ ധർണ അഖിലേന്ത്യ വൈസ് ചെയർമാൻ ഇഖ്ബാൽ വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലാൽബെർട്ട് ചെട്ടിയാംകുടി അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ ഓർഡിനേറ്റർ എൻ.എം. അമീർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മാർക്കോസ് എബ്രഹാം, പി.എ. ഡീൻസ്, ജില്ലാ ഭാരവാഹികളായ എം.എം. ഷാജഹാൻ, മജീദ് എളമന, നജീബ് താമരക്കുളം, ടി.ബി. റഷീദ്, എൽദോ കുറുപ്പുംപടി, സിയാദ് പള്ളുരുത്തി, ജയ്മോൻ തോട്ടുപുറം, തോമസ് തുതിയൂർ എന്നിവർ പ്രസംഗിച്ചു.