അങ്കമാലി: ചലച്ചിത്രതാരം മമ്മുട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻറർനാഷ്ണൽ ഫൗണ്ടേഷൻ വിദ്യാമൃതം പദ്ധതി വഴി സ്മാർട്ട് ഫോൺ വിതരണം ചെയ്തു.1700 മൊബൈൽ ഫോണുകൾ ഇതുവരെ വിദ്യാമൃതം വഴി വിതരണം ചെയ്തതായി ഫൗണ്ടേഷൻ. മാനേജിംഗ് ഡയറക്ടർഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ പറഞ്ഞു. സിനിമ താരം സാജു കൊടിയനും എൽ .എഫ് ജോയിൻ്റ് ഡയറക്ടർ ഫ.റെജു കണ്ണമ്പുഴയും ചേർന്ന് ഉദ്ഘാടനം ചെയ്തു.