gurna

കൊച്ചി: സാഹിത്യനൊബൽ സമ്മാനത്തിന് അർഹനായ അബ്ദുൾ റസാഖ് ഗുർണയുടെ നോവൽ കേട്ടനുഭവിക്കാം. ഓഡിയോ ബുക്ക് ആപ്പായ സ്റ്റോറിടെല്ലിൽ ഗുർണയുടെ ദി ലാസ്റ്റ് ഗിഫ്റ്റ് എന്ന നോവലിന്റെ ഓഡിയോ ലഭിക്കും. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാഹിത്യ നൊബൽ ജേതാവ് സുപരിചിതനല്ല. സ്റ്റോറിടെല്ലിൽ പുസ്തകത്തിന്റെ ശബ്ദരൂപമുണ്ടെന്ന് അധികമാക്കും അറിയില്ല. നൊബേൽ ജേതാവായാൽ പുസ്തകങ്ങൾക്ക് ഇ കൊമേഴ്‌സ് സൈറ്റുകൾ വില കുത്തനെ കൂട്ടാറുണ്ട്. വരിസംഖ്യാ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആപ്പായ സ്റ്റോറിടെൽ വില വർദ്ധിപ്പിച്ചിട്ടില്ല.

ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് നാടകപ്രവർത്തകനും വോയ്‌സ് ശബ്ദ അവതാരകനുമായ ലിൻഡാം ഗ്രിഗറിയാണ് ദി ലാസ്റ്റ് ഗിഫ്റ്റ് വായിച്ചത്.