കൊച്ചി: നഗരത്തിൽ കോടികളുടെ പാട്ടക്കുടിശിക വരുത്തിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കുന്ന നടപടികൾ വേഗത്തിലാക്കി റവന്യൂവകുപ്പ്. ആവർത്തിച്ച് നോട്ടീസ് നൽകിയിട്ടും പാട്ട കുടിശിക അടയ്ക്കാൻ തയാറാകാത്ത സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. പലതും ഭീമമായ തുക അടയ്ക്കാനുള്ളവ. ഒറ്റത്തവണ തീർപ്പാക്കൽ വഴി അടച്ചാൽ യഥാർത്ഥ തുകയിൽ ഇളവ് ലഭിക്കുമെന്ന് അറിയിച്ചിട്ടും മറുപടിയുണ്ടായില്ല.
ഫൈൻ ആർട്‌സ് സൊസൈറ്റിയും ബോൾഗാട്ടി പാലസും ഉൾപ്പെടെ 16 പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകി. ഇവരിൽ 9 പേർ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി.
നഗര ഹൃദയത്തിൽ 54 സെന്റ് സ്ഥലത്തെ കേരള ഫൈൻ ആർട്സ് സൊസൈറ്റി പാട്ടവ്യവസ്ഥകൾ പാലിക്കുന്നില്ല. കലാ- സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് മാത്രമായി നൽകിയതെങ്കിലും സ്വകാര്യ ചടങ്ങുകൾക്കും ആഘോഷ പരിപാടികൾക്കും വിട്ടു നൽകുന്നു. ഒന്നര ലക്ഷം രൂപവരെയാണ് വാടക. രണ്ടരക്കോടിയിലധികമാണ് വാർഷിക വരുമാനം. റവന്യൂ വകുപ്പിന്റെ ഏറ്റെടുക്കൽ നോട്ടീസിന് സൊസൈറ്റി സ്റ്റേ വാങ്ങിയിട്ടുണ്ട്. 15 ഏക്കറിലുള്ള കെ.ടി.ഡി.സിയുടെ ബോൾഗാട്ടി പാലസ് ഹോട്ടലിന്റെ പാട്ടകുടിശിക 164 കോടി രൂപയാണ്. 1997ൽ പാട്ടകാലാവധി അവസാനിച്ചു. അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ പക്കൽ നിന്ന് അഞ്ച് സെന്റ് സ്ഥലം ഏറ്റെടുത്ത് റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു കഴിഞ്ഞു.
നോട്ടീസ് നൽകിയ സ്ഥാപനങ്ങൾ (അടയ്ക്കാനുള്ള തുക ബ്രായ്ക്കറ്റിൽ)
ഏറ്റെടുക്കൽ 4ന് തുടങ്ങി
സ്റ്റേ വാങ്ങിയവർ ഫൈൻ ആർട്സ് സൊസൈറ്റി എറണാകുളം ജിംനേഷ്യം ബാർ കൗൺസിൽ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി എളമക്കര വായനശാല തൃപ്പൂണിത്തുറ ലേഡീസ് ക്ലബ് മോഡേൺ ഫുഡ് ഇൻഡസ്ട്രീസ് മാർ അത്തനേഷ്യസ് ഹൈസ്‌കൂൾ പാട്ടക്കുടിശിക വരുത്തിയ ആകെ സ്ഥാപനങ്ങൾ- 46 (കണയന്നൂർ താലൂക്കിൽ മാത്രം)