കിഴക്കമ്പലം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിശീലനം നൽകി വിദഗ്ദ്ധരാക്കുന്ന മികവ് പദ്ധതിക്ക് കുന്നത്തുനാട് പഞ്ചായത്തിൽ തുടക്കമായി. വടവുകോട് ബ്ലോക്കിൽ മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പിണർമുണ്ട വെസ്​റ്റ് വാർഡിൽ നടത്തിയ പരിശീലന പരിപാടി പഞ്ചായത്തംഗം എം.ബി. യൂനസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു, പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതാമോൾ തുടങ്ങിയവർ സംസാരിച്ചു.