അറയ്ക്കപ്പടി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതി പദയാത്ര നടത്തി. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. അരുൺ പോൾ ജേക്കബ് അദ്ധ്യക്ഷനായി. ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷിയാസിന് സ്വീകരണം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷാജി സലിം, വൈസ് പ്രസിഡന്റുമാരായ കെ.എൻ. സുകുമാരൻ, ടി.എം. കുര്യാക്കോസ്, ജോജി ജേക്കബ്, രാജുമാത്താറ, എൽദോ മോസസ് തുടങ്ങിയവർ സംസാരിച്ചു.