കിഴക്കമ്പലം: സർക്കാരിന്റെ 'വിദ്യാകിരണം' പദ്ധതിയുടെ ഭാഗമായി കിഴക്കമ്പലം ലയൺസ് ക്ളബ്, ഫെഡറൽ ബാങ്ക്, സി.ഐ.ഐ എന്നിവയുടെ സഹകരണത്തോടെ എടത്തല സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ടാബ് വിതരണം ചെയ്തു. ക്ളബ് പ്രസിഡന്റ് ജോണി തോമസ്, പുക്കാട്ടുപടി ഫെഡറൽബാങ്ക് സീനിയർ മാനേജർ അജിത്ത്, പ്രധാനാദ്ധ്യാപിക ജിജി തുടങ്ങിയവർ സംസാരിച്ചു.