കൊച്ചി: പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിക്കും. ഈമാസം 14ന് രാവിലെ 11ന് ഇറാം സ്‌കിൽസ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടറും മോട്ടിവേഷണൽ സ്പീക്കറുമായ ഓസ്റ്റീൻ വാളൂർ ക്ലാസുകൾക്ക് നേതൃത്വം നൽകും. മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ, കുട്ടികൾക്കുള്ള വിവിധ പരിപാടികൾ തുടങ്ങിയവയും പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.