തൃക്കാക്കര: ഇൻസൈഗ് നിയ അവാർഡ് നേടിയ കെ.ബി ഷാജിയെ ആദരിച്ചു. ഇന്നലെ ഇടപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് (2788) ന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കെ.ബി ഷാജിക്ക് ബാങ്ക് പ്രസിഡന്റ് എൻ.എ മണി ഉപഹാരം നൽകി. ബാങ്ക് സെക്രട്ടറി പി.എം.ലളിത, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.കെ രമണൻ, എൻ.വി.രാജൻ, എം.യു.മുഹമ്മദ് ബഷീർ, സോണി പയസ് എന്നിവർ പങ്കെടുത്തു.