np
രായമംഗലം ഗ്രാമപഞ്ചായത്തിൽ തെങ്ങ് കൃഷി പരിപാലന പദ്ധതി പ്രസിഡന്റ് എൻ.പി.അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലെ തെങ്ങ് കൃഷി പരിപാലനം വിൽസൺ പോൾ പരത്തുവയലിന്റെ കൃഷിയിടത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയി അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ സ്മിനി.എം.വർഗീസ് പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത അനിൽകുമാർ, മെമ്പർമാരായ മിനി ജോയ്,മിനി നാരായണൻകുട്ടി, വാർഡ് മെമ്പർ സുബിൻ.എൻ.എസ് തുടങ്ങിയവർ സംസാരിച്ചു. കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ കീഴിലുള്ള ചങ്ങാതികൂട്ടം തൊഴിൽ സേനയാണ് ജോലി നിർവഹിക്കുന്നത്.