മട്ടാഞ്ചേരി: മൂത്തകുന്നം എസ്.എൻ.എം.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ജില്ലാ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഇന്ന് തുടങ്ങും. ജൂനിയർ, സബ് ജൂനിയർ, പുരുഷ- വനിതാ ചാമ്പ്യൻഷിപ്പ് 10 ന് സമാപിക്കും. ചാമ്പ്യഷിപ്പിൽ നിന്ന് സംസ്ഥാന മത്സരത്തിലേയ്ക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ടി.ആർ. കൃഷ്ണകുമാർ പറഞ്ഞു. പങ്കെടുക്കുന്നവർ രാവിലെ മത്സരഗ്രൗണ്ടിൽ രേഖകളുമായി ഹാജരാകണം. ഫോൺ: 9567976729.