പെരുമ്പാവൂർ: വനിത ശിശു വികസന വകുപ്പ് - ഐ.സി.ഡി.എസിന്റെ 46 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മുനിസിപ്പൽ തല പ്രദർശനോത്സവം നഗരസഭ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻണഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ജോഷി സംസാരിച്ചു. വനിത ശിശു വികസന വകുപ്പിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയും സംബന്ധിച്ച് പെരുമ്പാവൂർ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടത്തിയ പ്രദർശന പരിപാടിയി പെരുമ്പാവൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ഷീബ ബേബി, നഗരസഭ കൗൺസിലർമാരായ ലത സുകുമാരൻ, അനിത പ്രകാശ്, ഐവ ഷിബു, ഷെമീന ഷാനവാസ്, ലിസ ഐസക്, സാലിത സിയാദ് , ബീവി അബൂബക്കർ, ശാന്ത പ്രഭാകരൻ, ആനി മാർട്ടിൻ , പോൾ പാത്തിക്കൽ, ബിജു ജോൺ ജേക്കബ്, ശാലു ശരത്, ഐ സി ഡി എസ് സൂപ്പർവൈസർ ബിൻസ വി.കെ തുടങ്ങിയവർ പങ്കെടുത്തു.