കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിലെ കോടിക്കണക്കിന് രൂപയുടെ വളം അഴിമതി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ബി.ജെ.പി.കളമശേരി നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ പറഞ്ഞു. തിരിമറി നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിടണം. ലാഭമുണ്ടായിട്ടും ശമ്പള കുടിശിക കൊടുക്കാതെ നഷ്ടത്തിലാണെന്ന് കോടതിയേയും സർക്കാരിനെയും തെറ്റിദ്ധരിപ്പിച്ച ഉന്നത ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോന്ന് അന്വേഷിക്കണമെന്ന് ബി.ഡി.ജെ.എസ് കളമശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെടുന്നതായി മണ്ഡലം പ്രസിഡന്റും എൻ.ഡി.എ കൺവീനറും ഫാക്ട് മുൻ ട്രേഡ് യൂണിയൻ നേതാവുമായ പി.ദേവരാജൻ പറഞ്ഞു. സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് കോൺഗ്രസ് കളമശേരി ബ്ലോക്ക് പ്രസിഡന്റ് വി.കെ.ഷാനവാസും ആവശ്യപ്പെട്ടു.