ramesh
കെ.എ. രമേശ് സെക്രട്ടറി

ആലുവ: സി.പി.എം കീഴ്മാട് ലോക്കൽ സെക്രട്ടറിയായി കെ.എ.രമേശിനെ തിരഞ്ഞെടുത്തു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ്. സെക്രട്ടറിയായിരുന്ന കെ.എ.ബഷീർ, പി.എ.റെജി, എം.എം. ഗിരീഷ് എന്നിവരെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. 15 അംഗ കമ്മിറ്റി 13 ആയി കുറച്ചു. സഹൃദയപുരത്ത് നിന്ന് സുമേഷ് റോയിയെ പുതിയതായി കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കെ.എ. ബഷീർ ഏരിയ കമ്മിറ്റി അംഗത്വത്തിൽ തുടരും. മുതിർന്ന ഏരിയ കമ്മിറ്റിയംഗം ഒ.വി. ദേവസി പതാക ഉയർത്തി. 17 അംഗ ഏരിയ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.