തൃക്കാക്കര: എയ്ഡഡ് വിദ്യാഭ്യാസ നിയമനങ്ങൾ പി.എസ്‌സിക്ക് വിടണമെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് വി.സി ശിവരാജൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണതത്വം പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം കുമാരനാശാൻ സ്മാരക ഹാളിൽ നടന്ന സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയിലേക്ക് ഡോ.സി.കെ സുരേന്ദ്രനാഥ് (ജന.സെക്രട്ടറി) എം.ജി പുരുഷോത്തമൻ(വർക്കിംഗ് പ്രസിഡന്റ് ) കെ.ശശികുമാർ( അസി.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.