കോലഞ്ചേരി: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന അന്തരിച്ച പോൾ പി. മാണി അനുസ്മരണം പോൾ പി. മാണി ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുത്തൻകുരിശിൽ നടന്നു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.പി. ജോയി, വർഗീസ് പള്ളിക്കര, എം.പി. രാജൻ, കെ.പി. തങ്കപ്പൻ, എം.ടി. ജോയി, ബ്‌ളോക്ക് പ്രസിഡന്റുമാരായ നിബു കുര്യാക്കോസ്, സി.ജെ.ജേക്കബ്, ടി.പി. വർഗീസ്, ജില്ലാ പഞ്ചായത്തംഗം ലിസി അലക്‌സ്, കെ.പി. ഗീവർഗീസ് തുടങ്ങിയവർ സംസാരിച്ചു.