കളമശേരി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഏലൂർ മഞ്ഞുമ്മൽ ജനഔഷധി കേന്ദ്രത്തിൽ 75 വയസുള്ള പൗരന്മാരെ ആദരിക്കും. ഗാർഡിയൻ ഏഞ്ചൽസ് ഹോം കെയർ സർവ്വീസ് കൊച്ചിയുടെ സഹകരണത്തോടെ ഹെൽത്ത് ചെക്കപ്പ് ക്യാമ്പും നടത്തും. നാളെ രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ പി.എ.ഷെരീഫ് മുഖ്യാതിഥിയായിരിക്കും.