ആലുവ: ആലുവ സോഷ്യൽ ഐ.ടി.ഐ വിദ്യാർത്ഥികൾക്കായി റോബോട്ടിക്‌സ്, ഡ്രോൺ എന്നിവയിൽ പ്രത്യേക പരിശീലനം നൽകും. എ.എൻ.ജി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുമായി സഹകരിച്ച് നടക്കുന്ന പരിശീലനം 13ന് രാവിലെ ഒമ്പതിന് എ.എൻ.ജി ജനറൽ മാനേജർ നീതി സുരാജ് ഉദ്ഘാടനം ചെയ്യും. ഐ.ടി.ഐ മാനേജർ ഫാ. ജോർജ് ചേപ്പില സി.എസ്.ടി അദ്ധ്യക്ഷത വഹിക്കും. രണ്ട് ബാച്ചുകളിലായി തിരഞ്ഞെടുത്ത 60 വിദ്യാർത്ഥികൾക്കാണ് പരിശീലനം. റിജേഷ് റയാരേത്ത്, കതിരു ശാന്തികുമാർ, ടി.എസ്. ശ്രീജിത്ത്, നിഥാൻ അബ്ദുള്ള എന്നിവർ ക്ലാസെടുക്കും.