p

കൊച്ചി: ലോട്ടറി തൊഴിലാളികൾക്ക് മുടങ്ങി​യ ഓണം ഉത്സവബത്തയുടെ രണ്ടാംഗഡു ഈ മാസംതന്നെ വിതരണം ചെയ്യാൻ ലോട്ടറി വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ളയുടെ അദ്ധ്യക്ഷതയി​ൽ ചേർന്ന ട്രേഡ് യൂണി​യൻ നേതാക്കളുടെയും ഏജന്റുമാരുടെ സംഘടനാ പ്രതി​നി​ധി​കളുടെയും യോഗത്തി​ൽ തീരുമാനമായി. ലോട്ടറി തൊഴിലാളി ക്ഷേമനിധി കണക്കിലെ പിഴവുമൂലം 12,556 തൊഴിലാളികൾക്കാണ് രണ്ടാംഗഡു ലഭിക്കാതെ പോയത്.

ലോട്ടറി മേഖലയിലെ വ്യാപകമായ തട്ടി​പ്പുകൾ നേരിടാൻ ശക്തമായ അന്വേഷണം നടത്താനും തീരുമാനമായി. എഴുത്ത് ലോട്ടറി, ഓൺലൈൻ ലോട്ടറി വ്യാപാരം എന്നിവക്കെതിരെ അന്വേഷണം നടത്തി സർക്കാരിനും പൊലീസി​നും റിപ്പോർട്ട് നൽകും.

 ജനുവരി​ മുതൽ ഞായറാഴ്ചയും നറുക്കെടുപ്പ്

ജനുവരി മുതൽ ഞായറാഴ്ചകളിലും കേരള ലോട്ടറി നറുക്കെടുപ്പ് നടക്കും. ഇന്നലെ ചേർന്ന ലോട്ടറി ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. പൗ‌ർണമി ലോട്ടറിയാണ് നറുക്കെടുക്കുക. 40 രൂപ ടിക്കറ്റിന്റെ ഒന്നാംസമ്മാനം 80ലക്ഷം രൂപയാണ്. ഇപ്പോൾ ഞായറാഴ്ചകളി​ൽ നറുക്കെടുപ്പ് നടത്തുന്നത് മാറ്റി​വയ്ക്കുന്ന ലോട്ടറി​കളാണ്.