uc-college
കെ.പി.സി.സി ഗാന്ധിദർശൻ സമിതി പ്രസിഡന്റ് വി.സി. കബീർ നയിക്കുന്ന ഗാന്ധി സ്മൃതി യാത്ര യു.സി കോളേജിൽ എത്തിയപ്പോൾ

ആലുവ: 'ബാപ്പുജിയുടെ കാൽപ്പാടുകളിലൂടെ' എന്ന മുദ്രാവാക്യമുയർത്തി ഗാന്ധിജി സന്ദർശിച്ച പ്രദേശങ്ങളെ ബന്ധിപ്പിച്ച് കെ.പി.സി.സി ഗാന്ധിദർശൻ സമിതി പ്രസിഡന്റ് വി.സി. കബീർ നയിക്കുന്ന ഗാന്ധി സ്മൃതി യാത്രക്ക് യു.സി കോളേജിൽ നിയോജക മണ്ഡലം കമ്മിറ്റി വരവേൽപ്പ് നൽകി.

സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വി.പി.സജീന്ദ്രൻ, വി.പി. ജോർജ്, സി.പി. ജോയി, വി.കെ. ഷാനവാസ്, ടി.ജി. സുനിൽ, സുരേഷ് മുട്ടത്തിൽ, ടി.ജെ. ടൈറ്റസ്, ബാബു കൊല്ലംപറമ്പിൽ, എ.എം. അലി, വി.ഐ. കെരീം, റഷീദ് കൊടിയൻ, ജോർജ് ജോൺ വാലത്ത്, പി.എച്ച്.എം. ത്വൽഹത്ത് എന്നിവർ പ്രസംഗിച്ചു.