ആലുവ: ജില്ല നെഹ്റു യുവകേന്ദ്രയും കുട്ടമശേരി സൂര്യ ആർട്ട്‌സ് ആൻഡ് സ്‌പോർട്ട്സ് കബ്ബും സംയുക്തമായി സംഘടിപ്പിച്ച കൂട്ടയോട്ടം ഫിറ്റ് ഇന്ത്യ പ്രീഡം റൺ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.എസ്.ബിനേഷ് ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടമശേരി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം സൂര്യനഗറിൽ സമാപിച്ചു. ഗാന്ധി അനുസ്മരണ സദസ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടന്ന് ക്ലബ്ബ് പ്രസിഡന്റ് പി.ഐ.സമീരണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കീഴ്മാട് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സതിലാലു ആദരിച്ചു. ടി.ആർ. രജീഷ്, കെ.കെ.അസീസ്, എം.കെ.കുഞ്ഞുമോൻ, ബി.എ.ഷിഹാബ്ബ്, എം.വി.ബാബു, ബി.എ. ഷമീർ, വി.എ.ഉസ്മാൻ, കെ. സുരേന്ദ്രൻ, കെ.ഐ. മാഹിൻ, കെ.എം. അനന്തു, കെ.ആർ. സനൽകുമാർ എന്നിവർ നേതൃത്വം നൽകി.