മൂവാറ്റുപുഴ: ഓൾ കേരള അഷറഫ് കൂട്ടായ്മ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നിർദ്ധനരായവർക്ക് നൽകുന്ന ഭക്ഷ്യക്കിറ്റ് വിതരണവും ഇന്ന് നൽകും. വൈകിട്ട് മൂന്നിന് ചാലിക്കടവ് റോഡിൽ പ്രവർത്തനമാരംഭിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിക്കും. ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം മങ്ങാട്ട് ജുമാമസ്ജിദ് ഇമാം അബ്ദുൽ അസീസ് അഹ്‌സനി നിർവഹിക്കും. അഷറഫ് കൂട്ടായ്മ മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അഷറഫ് കക്കാടൻ അദ്ധ്യക്ഷത വഹിക്കും.