police
സൈബർ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുക ലക്ഷ്യമാക്കി ജില്ല റൂറൽ പൊലീസ് ആഭിമുഖ്യത്തിൽ ആരംഭിച്ച കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസ് ചെങ്ങമനാട് എസ്.ഐ എ.ബി.റഷീദ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ ജില്ല റൂറൽ പൊലീസ് ആരംഭിച്ച സാമൂഹിക ബോധവത്കരണ കാമ്പയിൻ ഞായറാഴ്ച സമാപിക്കും. ഇതിന്റെ ഭാഗമായി നെടുമ്പാശേരി പുത്തൻതോട് റസിഡന്റ്‌സ് അസോസിയേഷനുകൾ, വ്യാപാരികൾ, വിവിധ സന്നദ്ധ സംഘടന ഭാരവാഹികൾ എന്നിവർക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ചെങ്ങമനാട് എസ്.ഐ എ.ബി.റഷീദ് ഉദ്ഘാടനം ചെയ്തു. ആലുവ സൈബർ സെൽ എസ്.ഐ പി.എം.തൽഹത്ത് ക്ലാസ് നയിച്ചു. എ.എസ്.ഐ എ.പി.സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖല പ്രസിഡന്റ് സി.പി. തരിയൻ, കെ.ബി. സജി, ജനമൈത്രി ബീറ്റ് ഓഫീസർമാരായ സജിത്ത്, നിഷാദ് എന്നിവർ സംസാരിച്ചു.