മരട്: കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ഏറ്റവും ബൃഹത്തും സമാനതകൾ ഇല്ലാത്തതുമായ സംയോജിത ശിശു വികസന സേവന പദ്ധതിയുടെ (ഐ.സി.ഡി.എസ്) 46 -ാം വാർഷികത്തോട് അനുബന്ധിച്ച് ഐ.സി.ഡി.എസ് കൊച്ചി അർബൻ 3 ന്റെ കീഴിൽ വരുന്ന മരട് നഗരസഭയുമായി സഹകരിച്ച് വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. മരട് നഗരസഭ വൈസ് ചെയർപേഴ്സൺ രശ്മി സനിൽ അധ്യക്ഷത വഹിച്ചു. വനിതാ ശിശു വികസന പദ്ധതി ഓഫീസർ വി.എസ്. ശാന്തി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി. രാജേഷ്, ടി.എസ്. ചന്ദ്രകലാധരൻ, അജിത നന്ദകുമാർ, ബെൻഷാദ് നടുവിലവീട്, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, സി.ടി. സുരേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശാന്തിനി, അങ്കണവാടി വർക്കർ എ.വി. സുനിത എന്നിവർ സംസാരിച്ചു.