മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ നടുക്കരയിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള ഒന്നര ഏക്കർ സ്ഥലത്ത് മിനി സ്റ്റേഡിയം നിർമ്മിക്കണമെന്ന് എ.ഐ.വൈ.എഫ് ആവോലി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി ജോർജ് മുണ്ടക്കൽ, എൽ.ഡി.എഫ് കൺവീനർ കെ.ഇ. മജീദ്, ആവോലി ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ. ശശി ,എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം കെ.ഇ.ഷാജി , എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി നിസർ .കെ.ബി, പ്രസിഡന്റ ജോർജ് വെട്ടിക്കുഴി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബിലാൽ മുഹമ്മദ്(പ്രസിഡന്റ്) അബിൽ മാത്യു(വൈസ് പ്രസിഡന്റ്) സൈജൽ പാലിയത്ത(സെക്രട്ടറി) ഷിഹാബ് അലിയാർ(ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.