ആലുവ: പരീക്ഷയെഴുതാനായി പോകുകയായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനിയും പിതാവും സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ചിട്ട് യുവാവ് കടന്നുകളഞ്ഞതായി പരാതി. ഇന്നലെ രാവിലെ എട്ടരയോടെ ആലുവ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലാണ് അപകടം.
അമിത വേഗതയിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ നിന്ന് വന്ന ഇരുചക്രവാഹനം പിതാവും വിദ്യാർത്ഥിനിയും സഞ്ചരിച്ച വാഹനം യു ടേൺ എടുക്കുമ്പോൾ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനമോടിച്ചിരുന്ന ശ്രീകുമാറും മകളും റോഡിലേക്ക് തെറിച്ചു വീണു. സമീപത്തെ തുണിക്കടയിലെ സെയിൽസ്മാനായ ശ്രീകുമാറിന് തലയിൽ ചെറിയ പരിക്കുണ്ട്. മകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ട്രാഫിക് പൊലീസിൽ പരാതി നൽകി.