കുമ്പളം: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ഗുരുധർമ്മ സഹോദര സംഘത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. എ.പി.ജെ അബ്ദുൾ കലാം കേരള സാങ്കേതിക സർവകലാശാല എം.ടെക് പരീക്ഷയിൽ (ഇമേജ് പ്രൊസസിംഗ്) രണ്ടാം റാങ്ക് നേടിയ കാവ്യ തമ്പി, പ്ലസ് ടു, ഡിഗ്രി, പരീക്ഷകളിൽ ഉന്നത വിജയം നേടിയ അഭിരാമി മുരളീധരൻ, അതുല്യ ഷാജി, ദേവിക ഷിബു, അമൃത മുരുകൻ എന്നിവരെയാണ് അനുമോദിച്ചത്. എൻ.പി. മുരളീധരൻ, ഗിരീഷ് എസ്, തമ്പി മുളയത്ത്, ഇന്ദുകുമാർ എന്നിവർ സംസാരിച്ചു.