പറവൂർ: പറവൂർ നിയോജകമണ്ഡലത്തിലെ രണ്ട് പ്രധാനപ്പെട്ട റോഡുകൾക്കായി ഹാർബർ എൻജിനീയറിംഗ് വകുപ്പിൽനിന്ന് 49.20ലക്ഷംരൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഏഴിക്കര ഗ്രാമപഞ്ചായത്തിലെ പ്രീമെട്രിക് ഹോസ്റ്റൽ റോഡിന് 28.20 ലക്ഷം രൂപയും കോടുവള്ളി ഗ്രാമപഞ്ചായത്തിലെ കടവ് - പുതിയറോഡിന് 21ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. സാങ്കേതികാനുമതി ലഭിച്ചശേഷം ടെൻഡർ നടപടികൾ പൂർത്തിയാക്കി ഇരുറോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.