കോലഞ്ചേരി: കാരമോളപ്പീടിക ചിറമോളേൽ സി.വി.ജോസഫിന്റെ അലങ്കാരപക്ഷികൾ മോഷണം പോയി. കഴിഞ്ഞ രാത്രിയാണ് സംഭവം. മോഷണത്തിന്റെ സി.സി.ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പുത്തൻകുരിശ് പൊലീസിൽ പരാതി നൽകി. ജോഡിക്ക് 50000 രൂപ വില വരുന്ന സൺ കോണിയൂർ, സെന്റ് തോമസ് കോണിയൂർ ഇനത്തിൽപ്പെട്ട രണ്ട് ജോഡി തത്തകളെയാണ് കവർന്നത്. ഒരെണ്ണത്തിനെ ഇന്നലെ തൊട്ടടുത്ത പറമ്പിൽ നിന്ന് ലഭിച്ചു. പുത്തൻകുരിശ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.