പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒമ്പത് ദിവസം വിവിധ പരിപാടികളോടെ നടക്കും. ഞായറാഴ്ച സംഗീതാരാധന, നൃത്തസന്ധ്യ 11-ന് നാദമഞ്ജരി, ക്ഷകളി, 12-ന് പാഠകം, 13-ന് വൈകിട്ട് 6.30-ന് പുജ വയ്പ്, 14-ന് സാരസ്വത സമൂഹാർച്ചന, ലളിതാസഹസ്രനാമജപം, സംഗീതസദസ്, വിദ്യാരംഭദിനമായ 15 ന് രാവിലെ സർവ വാദ്യസമന്വയം 8 മണിക്ക് പൂജയെടുപ്പ് ,വിദ്യാരംഭം എന്നിവയാണ് പ്രധാന പരിപാടികൾ.