badar-sent-off
ഇന്നലെ വൈകിട്ട് ഹൈക്കോടതിയിൽ നടന്ന യാത്രയയപ്പു ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സംസാരിക്കുന്നു. ജസ്റ്റിസ് എ.എം. ബാദർ സമീപം

കൊച്ചി: പാട്ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ജസ്റ്റിസ് എ.എം. ബാദറിന് ഹൈക്കോടതിയിൽ ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ യാത്ര അയപ്പ് നൽകി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അദ്ധ്യക്ഷനായി. അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്‌ണക്കുറുപ്പ്, ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് എബ്രഹാം, ജസ്റ്റിസ് എ.എം.ബാദർ എന്നിവർ പങ്കെടുത്തു.